UPDATES

വിദേശം

‘അള്ളായുടെ വഴിയില്‍ പൊരുതുന്നത് തീവ്രവാദമാണെങ്കില്‍, ഞാന്‍ ഒരു തീവ്രവാദിയാണ്’

Avatar

അഴിമുഖം പ്രതിനിധി

ഒരുപക്ഷേ ആളുകള്‍ എന്നെ തീവ്രവാദിയെന്നു വിളിച്ചേക്കാം. അള്ളായുടെ വഴിയില്‍ പൊരുതുന്നത് തീവ്രവാദമാണെങ്കില്‍… അതെ ഞാന്‍ ഒരു തീവ്രവാദിയാണ്… 

കേരളത്തില്‍ നിന്നും ഐസില്‍ ചേര്‍ന്നതായി സംശയിക്കപ്പെടുന്ന യുവാക്കളില്‍ ഒരാള്‍ കുടുംബത്തിലേക്ക് അയച്ച സന്ദേശമാണിത്.

ഐസില്‍ ചേര്‍ന്നതായി സംശയിക്കപ്പെടുന്ന 15 പേരില്‍ ഒരാളാണ് സന്ദേശമയിച്ചിരിക്കുന്ന മുഹമ്മദ് മര്‍വ്വാന്‍. ജൂണ്‍ അവസാന വാരം ടെലിഗ്രാം ആപ്പ് ഉപയോഗിച്ചാണ് സന്ദേശം അയച്ചിരിക്കുന്നത്. തീവ്രവാദ സംഘടനകളുടെ അധീനതയിലുള്ള പശ്ചിമേഷ്യയില്‍ നിന്നാണ് താന്‍ സന്ദേശം അയ്ക്കുന്നതെന്നാണ് മര്‍വ്വാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ കാണാതായവര്‍ ഐസില്‍ ചേര്‍ന്നതായി ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല.

ഐസില്‍ താന്‍ ഇപ്പോള്‍ ചെയ്യുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം മടങ്ങി വരുമെന്ന ഉറപ്പും നല്‍കുന്നുണ്ട്. കശ്മീരിലെയും ഗുജറാത്തിലെയും മുസാഫര്‍നഗറിലെയും മുസ്ലിമുകളെ സഹായിക്കാനാണ് മടങ്ങിവരവെന്നും സന്ദേശത്തില്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇവിടെ കുട്ടികള്‍ അടക്കമുള്ള മുസ്ലിമുകള്‍ അമേരിക്കയുടെയും റഷ്യയുടെയും ബോംബ് അക്രമണങ്ങളില്‍ മരിക്കുകയാണ്. മുസ്ലിം ഉമ്മാഹ് ഇത്തരത്തിലുള്ള അക്രമണങ്ങള്‍ക്ക് ഇരയാകുമ്പോള്‍ എനിക്കെങ്ങനെ വീട്ടില്‍ സമാധാനമായി ഇരിക്കാന്‍ സാധിക്കും. നിന്റെ വംശം ക്ലേശിക്കുമ്പോള്‍ നീ എന്തുചെയ്യുകയായിരുന്നുവെന്ന് അള്ളാ ചോദിക്കുമെന്നും ഖുറാന്‍ ഉദ്ധരിച്ച് മര്‍വ്വാന്‍ പറയുന്നു.

ഐസിസ് അധീനതയിലുള്ള പ്രദേശങ്ങളിലെ അവസ്ഥകള്‍ അത്ര ശോഭനമല്ലെന്നും മര്‍വ്വാന്‍ പറയുന്നു. നിങ്ങള്‍ രാജകീയമായ വീടുകളിലും കാറും ഫ്രിഡ്ജുമൊക്കെയായി ആഡംബരങ്ങളില്‍ ജീവിക്കുമ്പോള്‍ ഇവിടെ മുസ്ലീങ്ങള്‍ക്ക് വൈദ്യുതി പോലും തടഞ്ഞിരിക്കുകയാണ്. എങ്കിലും അള്ളാ കൂടെയുണ്ടെന്ന വിശ്വാസത്തില്‍ സന്തോഷം കണ്ടെത്തുകയാണ് ഇവിടെയെല്ലാവരും.

താന്‍ എന്താണ് ചെയ്യുന്നതെന്ന കാര്യത്തില്‍ തനിക്ക് ഉറച്ച ബോധ്യമുണ്ടെന്നും മര്‍വ്വാന്‍ വെളിപ്പെടുത്തുന്നു. ആരും തന്നെ റിക്രൂട്ട് ചെയ്യുകയോ പ്രലോഭിപ്പിക്കുയോ ചെയ്തിട്ടില്ല. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ഇതില്‍ ചേര്‍ന്നത്. ഇസ്ലാമിനു വേണ്ടിയുള്ള പോരാട്ടത്തില്‍ താന്‍ മരിക്കുകയാണെങ്കില്‍ ഞാന്‍ ഒരു രക്തസാക്ഷിയായി അറിയപ്പെടും. ഇസ്ലാമിനു വേണ്ടി രക്തസാക്ഷിയാകുന്നവര്‍ക്ക് സ്വന്തം കുടുംബത്തില്‍ നിന്നും 70 പേരെ സ്വര്‍ഗ്ഗത്തിലേക്ക് ശുപാര്‍ശ ചെയ്യാന്‍ കഴിയും.  തിരിച്ച് വരുമെന്നുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചാണ് മര്‍വ്വാന്‍ സന്ദേശം അവസാനിപ്പിക്കുന്നത്. എന്നാല്‍ പ്രദേശത്ത് 24 മണിക്കൂറും യുദ്ധമാണെന്നും ഇയാള്‍ പറയുന്നു.

കേരളത്തില്‍ നിന്നും കാണാതായ ഡോക്ടര്‍ ഇജാസും ഈ മാസം ആദ്യം സമാനമായ രീതിയില്‍ സന്ദേശമയിച്ചിരുന്നു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍