Top

യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ പി.സി.ജോര്‍ജിന്റെ കോലം കത്തിച്ചു ; തിരുവനന്തപുരത്ത് സംഘര്‍ഷം

യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ പി.സി.ജോര്‍ജിന്റെ കോലം കത്തിച്ചു ; തിരുവനന്തപുരത്ത് സംഘര്‍ഷം

അഴിമുഖം പ്രതിനിധി

കേരളാ കോണ്‍ഗ്രസില്‍ പിസി ജോര്‍ജിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തൊടുപുഴയില്‍ യൂത്ത് ഫ്രണ്ട്-എം പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിന്റെ കോലം കത്തിച്ചു. കെ.എം. മാണി മുമ്പേ രാജി വയ്‌ക്കേണ്ടതായിരുന്നു എന്ന പി.സി ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് പ്രതിഷേധം.

എന്നാല്‍ വൈകീട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ യൂത്ത് ഫ്രണ്ട്-എം പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിന്റെ കോലം കത്തിക്കാനെത്തിയത് സംഘര്‍ഷത്തിനിടയാക്കി. യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരെ വിഎസ്ഡിപി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് എത്തിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്.

ഇന്നലെ പൈകയിലും ഇന്ന് രാവിലെ പിറവത്തും യൂത്ത് ഫ്രണ്ട്-എം പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിന്റെ കോലം കത്തിച്ചിരുന്നു. അതെസമയം ഇനി പി.സി. ജോർജിൻറെ കോലം കത്തിച്ചാൽ കെഎം മാണിയുടേയും കോലം കത്തിക്കുമെന്ന് പിസി വാഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



Next Story

Related Stories