TopTop
Begin typing your search above and press return to search.

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം റിക്വല്‍മെ വിരമിച്ചു

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം റിക്വല്‍മെ വിരമിച്ചു

അഴിമുഖം പ്രതിനിധി

മുന്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ പ്ലേമേക്കര്‍ യുവാന്‍ റോമന്‍ റിക്വല്‍മെ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. കളിയില്‍ തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇനിയുള്ള ജീവിതം ഫുട്‌ബോള്‍ ആരാധകന്‍ മാത്രമായിരിക്കുമെന്നും റിക്വല്‍മെ വ്യക്തമാക്കി.

36 കാരനായ റിക്വല്‍മെ 4 തവണ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2006 ലെ ലോകകപ്പിലും കോപ്പ അമേരിക്കയിലും കളിച്ചിട്ടുള്ള റിക്വല്‍മെ 51 മത്സരങ്ങളില്‍ നിന്ന് 17 ഗോളുകള്‍ നേടിയിട്ടുണ്ട്.

ബൊക്കാ ജൂനിയേഴ്‌സ്, ബാഴ്‌സലോണ, വില്ലാറ എന്നിവയ്ക്കുവേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള റിക്വല്‍മെ ബൊക്ക ജൂനിയേഴ്‌സിന് അഞ്ച് ലീഗ് കിരീടങ്ങളും മൂന്ന് കോപ ലിബര്‍ട്ടെഡോഴ്‌സ് ചാമ്പ്യന്‍ഷിപ്പുകളും നേടിക്കൊടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. നിലവില്‍ അര്‍ജന്റീനോസ് ജൂനിയേഴ്‌സ് താരമായിരുന്നു.1997 മുതല്‍ 2008 വരെ അര്‍ജന്റീന ദേശീയ ടീമില്‍ അംഗമായിരുന്നു.


Next Story

Related Stories