June 06, 2026 |
Share on

‘സെക്സി ദുര്‍ഗ’യെ അഭിനന്ദിച്ച് അനുരാഗ് കശ്യപ്

ഉഗ്രന്‍ ത്രില്ലറെന്നാണ് അനുരാഗ് കശ്യപ് ചിത്രത്തെ വിശേഷിപ്പച്ചത്. ചിത്രത്തിന്‌റെ ട്രെയ്‌ലര്‍ അനുരാഗ് കശ്യപ് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്

സനല്‍കുമാര്‍ ശശിധരന്‌റെ പുതിയ ചിത്രം സെക്‌സി ദുര്‍ഗയെ അഭിനന്ദിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. നാഷണല്‍ ഫിലിം ഡെവലപ്‌മെന്‍ഡ് കോര്‍പ്പറേഷന്‌റെ ഫിലി ബസാറില്‍ പുരസ്‌കാരം നേടിയ ചിത്രം റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തിലുണ്ട്. മേളയില്‍ ചിത്രം കണ്ട ശേഷം സംവിധായകന് അഭിനന്ദനങ്ങളുമായി അനുരാഗ് കശ്യപ് രംഗത്തെത്തുകയായിരുന്നു. ഉഗ്രന്‍ ത്രില്ലറെന്നാണ് അനുരാഗ് കശ്യപ് ചിത്രത്തെ വിശേഷിപ്പച്ചത്. ചിത്രത്തിന്‌റെ ട്രെയ്‌ലര്‍ അനുരാഗ് കശ്യപ് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. സെക്‌സി ദുര്‍ഗയുടെ ട്രെയ്‌ലര്‍ യൂ ടൂബിലും സോഷ്യല്‍ മീഡിയയിലും വലിയ പ്രചാരം നേടിയിരിക്കുന്നതിന് ഇടയിലാണ് അനുരാഗ് കശ്യപിന്‌റെ അഭിനന്ദനം.

Leave a Reply

Your email address will not be published. Required fields are marked *

×