June 06, 2026 |
Share on

മോദിയെ വിമര്‍ശിച്ചാല്‍ ‘ദൈവീക മഹാകാലന്റെ ശിക്ഷ’; ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയ്ക്ക് ഭീഷണി

ഹിന്ദുത്വ തീവ്രവാദത്തിന്റെ കടുത്ത വിമര്‍ശകനാണ് ഗുഹ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമര്‍ശിക്കുന്നതിന് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയ്ക്ക് ഭീഷണി. ‘സമാനമായ’ ഭീഷണി മെയിലുകളാണ് തനിക്ക് ലഭിക്കുന്നതെന്ന് ഗുഹ ട്വീറ്റ് ചെയ്തു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെയും വിമര്‍ശിക്കരുതെന്ന് ഭീഷണി മെയില്‍ പറഞ്ഞിട്ടുണ്ടെന്നും 58 കാരനായ ഗുഹ പറഞ്ഞു.

‘ബിജെപിയെ വിമര്‍ശിക്കുന്നതിന് ദൈവീക മഹാകാലന്റെ ശിക്ഷയ്ക്ക് തയ്യാറെടുത്തുകൊള്ളു’ എന്ന് പറയുന്ന സമാനമായ ഇ-മെയിലുകളാണ് തനിക്ക് ലഭിക്കുന്നതെന്ന് ഗുഹയുടെ ട്വീറ്റില്‍ പറയുന്നു. അനുഗ്രഹീതരും ദൈവിക മഹാകാലന്‍ തിരഞ്ഞെടുത്തവരുമായ നരേന്ദ്ര മോദിയെയും അമിത് ഷായയെും വിമര്‍ശിക്കുന്നതിനെതിരെയും തനിക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് ഗുഹ പറഞ്ഞു. ഇന്ത്യന്‍ ചരിത്രരംഗത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ള രാമചന്ദ്രഗുഹയെ കഴിഞ്ഞ മാസം സുപ്രീം കോടതി ബിസിസിഐയുടെ ഭരണനിര്‍വഹണ സമിതിയില്‍ അംഗമായി നിയമിച്ചിരുന്നു. ഹിന്ദുത്വ തീവ്രവാദത്തിന്റെ കടുത്ത വിമര്‍ശകനാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

×