ഓട്ടോമൊബൈല്‍

എസ് 1000 ആര്‍ സൂപ്പര്‍ ബൈക്കിന്റെ പുതിയ മോഡലുമായി ബിഎംഡബ്ല്യു: വില 24.18 ലക്ഷം

Print Friendly, PDF & Email

24.18 ലക്ഷം രൂപയാണ് ഇന്ത്യയില്‍ ഇതിന്റെ ഓണ്‍റോഡ് പ്രൈസ്. 162 ബിഎച്ച്പി എഞ്ചിനാണ് ഇതിനുള്ളത്.

A A A

Print Friendly, PDF & Email

എസ് 1000 ആര്‍ സൂപ്പര്‍ ബൈക്കിന്റെ പുതിയ മോഡലുമായി ബിഎംഡബ്ല്യു മോട്ടോര്‍റാഡ്. ഇറ്റലിയിലെ മിലാനില്‍ നടന്ന ഈ വര്‍ഷത്തെ ഇഐസിഎംഎ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് 2017 മോഡല്‍ സ്‌പോര്‍ട്‌സ് ബൈക്ക് പ്രദര്‍ശിപ്പിച്ചത്. 24.18 ലക്ഷം രൂപയാണ് ഇന്ത്യയില്‍ ഇതിന്റെ ഓണ്‍റോഡ് പ്രൈസ്.

207 കിലോഭാരമുള്ള പഴയ മോഡലില്‍ നിന്ന് രണ്ട് കിലോ കുറച്ചാണ് പുതിയ മോഡല്‍ ഇറക്കിയിരിക്കുന്നത്. 162 ബിഎച്ച്പി എഞ്ചിനാണ് ഇതിനുള്ളത്. കൂടുതല്‍ ശക്തമായ ഓട്ടോ ബ്രേക്കിംഗ് സിസ്റ്റമുണ്ട്. പുകനിയന്ത്രണത്തിനും ശബ്ദനിയന്ത്രണത്തിനും മികച്ച സംവിധാനമുണ്ട്. ഓടിക്കല്‍ സുഗമമാക്കുന്നതിനായി വൈബ്രേഷന്‍ കുറഞ്ഞ ഹാന്‍ഡില്‍ബാറാണ് സജ്ജീകരിച്ചിരിക്കുന്നത്. പഴയ മോഡലിന്റേതിനേക്കാള്‍ അലോയ് വീലുകളുടെ ഭാരം കുറവാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍