July 16, 2026 |
Share on

നിവിന്‍ പോളി അഭിനയിക്കുന്ന ജൂഡ് ആന്റണിയുടെ വിവാദ ഹൃസ്വ ചിത്രം പുറത്തിറങ്ങി/വീഡിയോ

ലൈംഗിക അതിക്രമങ്ങളെകുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയാണ് ‘No-Go-Tell’ എന്ന ഹ്രസ്വചിത്രം ലക്ഷ്യമിടുന്നത്

ലൈംഗിക അതിക്രമങ്ങളെകുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ ബോധിനി സംഘടനയ്ക്ക് വേണ്ടി ജൂഡ് ആന്റണി സംവിധാനം ചെയ്ത് ഹ്രസ്വചിത്രം ഇന്നലെ പുറത്തിറങ്ങി. ഈ ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണത്തിന് സുഭാഷ് പാര്‍ക്ക് വിട്ടുകൊടുക്കുന്നതുമായി സംബന്ധിച്ച് ജൂഡ് ആന്റണിയും മേയര്‍ സൗമിനി ജെയ്‌നും തമ്മിലുണ്ടായ പ്രശ്‌നം വിവാദമായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും വിഷയം ചര്‍ച്ചയായിരുന്നു.

‘No-Go-Tell’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ചിത്രത്തില്‍ അഭിനയിച്ച നിവിന്‍പോളി, ക്യാമറ ചെയ്ത മുകേഷ്, മ്യൂസിക് ചെയ്ത ഷാന്‍ റഹ്മാന്‍, എഡിറ്റ് ചെയ്ത റിയാസ്, സൗണ്ട് ചെയ്ത രാധാകൃഷ്ണന്‍ ഇവരെല്ലാം പ്രതിഫലമില്ലാതെയാണ് ഇതില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ‘പല കാര്യങ്ങളും നമ്മുടെ കുഞ്ഞുങ്ങളോട് തുറന്നു പറയാന്‍ നമുക്ക് ഇത്തരം വീഡിയോ സഹായിക്കും എന്ന പ്രത്യാശയില്‍ എല്ലാ മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഞങ്ങള്‍ ഈ വീഡിയോ സമര്‍പ്പിക്കുന്നു.’ എന്ന് പറഞ്ഞാണ് ജൂഡ് തന്റെ ഫെയ്‌സ്ബുക്കില്‍ ഹ്രസ്വ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×