നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വീര്‍ ഡി വെഡിങ്ങിലെ സ്വര ഭാസ്‌കറിന്റെ സ്വയംഭോഗ രംഗത്തിനു ശേഷം വീണ്ടും വിവാദമുയര്‍ത്തി ലസ്റ്റ് സ്‌റ്റോറിയില്‍ സമാന പരീക്ഷണവുമായി കൈറ ആദ്വാനി. നാലു സംവിധായകരുടെ സംരഭത്തില്‍ പുറത്തിറങ്ങിയ ലസ്റ്റ് സ്റ്റോറീസിലാണ് കൈറ അദ്വാനി സ്വയംഭോഗ രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
വിര്‍ ഡി വെഡിങ്ങിലെ രംഗത്തിന്റെ പേരില്‍ സ്വരാ ഭാസ്‌കര്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിന് പിറകെയാണ് സമാനമായ ബോള്‍ഡ് രംഗവുമായി കരണ്‍ ജോഹര്‍ ലസ്റ്റ് സ്‌റ്റോറിയുമായെത്തുന്നത്. സ്ത്രീ ലൈംഗികത വ്യക്തമാക്കുന്ന ഇത്തരം രംഗങ്ങളുമായി ബോളിവുഡ് താരങ്ങളെത്തുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന സ്വരാ ഭാസ്‌കര്‍ നേരിട്ട സമാനമായ പ്രതികരണങ്ങളാണ് ഇപ്പോള്‍ കൈറയും നേഹയും നേരിടുന്നത്. ചിത്രത്തില്‍ കൈറക്കു പുറമെ നേഹ ധൂപിയയും സ്വയംഭോഗ രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
കരണ്‍ ജോഹറിനു പുറമെ അനുരാഗ് കശ്യപ്, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി എന്നിവരാണ് മറ്റ് ചിത്രങ്ങളുടെ അണിയറക്കാര്‍. ചിത്രത്തിലെ റാസി എന്ന ഷോര്‍ട്ട് ഫിലിമിലാണ് നേഹയുടെയും കൈറയുടെയും സ്വയഭോഗ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിലെ 1.47 മിനിറ്റ് സെക്കന്റുള്ള കൈറയുടെ രംഗമാണ് ഇപ്പോള്‍ വൈറലായിട്ടുള്ളത്. നാലു ഷോര്‍ട്ട് ഫിലിമുകളുടെ സമാഹാരമായ ലസ്റ്റ് സ്റ്റോറീസ് നെറ്റ് ഫളിക്‌സിലാണ് റിലീസ് ചെയ്തത്.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
https://www.azhimukham.com/cinema-update-lust-storise-bollywood-movie-filmmakers-choosing-netflix-stream-gender-equallit/
https://www.azhimukham.com/film-we-have-life-beyond-vigina-an-open-letter-to-bansali-by-swarabhasker/
https://www.azhimukham.com/film-veere-di-wedding-sensor-board-gives-adult-certificate/
https://www.azhimukham.com/virul-troll-attack-swara-bhasker-over-masturbation-scene-in-latest-film-veere-de-wedding/