June 08, 2026 |
Share on

ഫെബ്രുവരിയില്‍ വിപണികിഴടക്കാന്‍ മഹീന്ദ്രയുടെ എക്‌സ് യു വി 300 എത്തുന്നു ; ആവേശത്തോടെ ആരാധകര്‍

2020തോടുകൂടി വാഹത്തിന്റെ ഇലക്ട്രോണിക് മോഡലിനെ വിപണിയിലെത്തിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.

യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ മഹീന്ദ്രയുടെ എക്‌സ് യു വി 300 നിരത്തുകളിലെത്താന്‍        തയ്യാറെടുക്കുകയാണ്. ഫെബ്രുവരി മധ്യത്തോടെ   വാഹനത്തെ  മഹീന്ദ്ര  നിരത്തുകളിലെത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ ഇലക്ട്രിവ് പതിപ്പും വിപണിയിലെത്തിക്കാന്‍ മഹീന്ദ്ര ലക്ഷ്യമിടുന്നുണ്ട്.

മികച്ച സംവിധാനങ്ങള്‍ ഒരുക്കിയാണ് മഹീന്ദ്ര എക്‌സ് യു വി 300നെ നിരത്തുകളില്‍ എത്തിക്കുന്നത്. ഓട്ടൊമാറ്റിക് ഹെഡ്ലാമ്ബുകളും, വൈപ്പറുകളും വാഹനത്തിന്റേ എടുത്തു പറയേണ്ട സവിശേഷതകളാണ്. കാഴ്ചയില്‍ ഒരു എസ് യു വിയുടെ രൂപഘടന തന്നെയാണ് വാഹനത്തിനുള്ളത്. മുന്‍പിലെ ചെറിയ ഗ്രില്ലുകളും സൈഡിലേക്ക് നീണ്ടുകയറുന്ന ഹെഡ്ലൈറ്റുകളും വാഹനത്തിന് ഒരു എസ് യുവി ലുക്ക് നല്‍കുന്നതില്‍ പ്രധാന ഘടകങ്ങളാണ്. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കന്‍ട്രോള്‍ സിസ്റ്റം. ക്രൂ കന്‍ട്രോള്‍ സിസ്റ്റം എന്നീ അത്യാധുനില സംവിധാനങ്ങള്‍ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്റീരിയറിലേക്ക് ചെന്നാല്‍ ഡ്യുവവല്‍ ടോണ്‍ ക്യാബിനാണ് വാഹനത്തില്‍ ഉള്ളത്. കറുപ്പാണ് ഇന്റീരിയറിന്റെ പ്രധാന തീം. 8.0 ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം.

123 എച്ച് പി കരുത്തുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ വേരിയന്റുകളിലാണ് വാഹനം എത്തുക. ഇതേ എഞ്ചിനുകളാണ് മഹീന്ദ്ര മരാസോയിലും ഉപയോഗിച്ചിരിക്കുന്നത്. സിക്‌സ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ഓട്ടൊമാറ്റി ട്രന്‍സ്മിഷന്‍ പിന്നീടാവും അവതരിപ്പിക്കുക.

2020തോടുകൂടി വാഹത്തിന്റെ ഇലക്ട്രോണിക് മോഡലിനെ വിപണിയിലെത്തിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. ഇ കെ യു വി 300 എന്നാണ് ഈ വാഹനത്തിന് നല്‍കിയിരിക്കുന്ന പേര്. ഒറ്റ ചാര്‍ജ് 250 കിലോമീറ്റര്‍ സഞ്ചരിക്കാനാകും എന്നതാണ് ഇലക്ടോണിക് പതിപ്പിന്റെ പ്രധാന സവിശേഷത. 150 കിലോമീറ്റര്‍ വരെ വേഗതയില്‍ ഈ വാഹനത്തില്‍ സഞ്ചരിക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *

×