TopTop
Begin typing your search above and press return to search.

സികെ ജാനുവും രമ്യ ഹരിദാസും കാറോടിക്കുമ്പോള്‍ മാത്രമെന്തേ മേലാള ആണുങ്ങള്‍ക്കിത്ര ചൊറിച്ചില്‍?

സികെ ജാനുവും രമ്യ ഹരിദാസും കാറോടിക്കുമ്പോള്‍ മാത്രമെന്തേ മേലാള ആണുങ്ങള്‍ക്കിത്ര ചൊറിച്ചില്‍?

പണ്ട് സി കെ ജാനു ഒരു കാറോടിക്കുന്നത് കണ്ടപ്പോള്‍ ചില മേലാള 'പുരോഗന' കാരികള്‍ക്ക് ഇഷ്ട്ടപെട്ടില്ല . ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള ഏക സ്ത്രീയും ഏറ്റവും സാമ്പത്തിക സ്ഥിതി കുറഞ്ഞതുമായ ഒരു എം പി ക്കു അവര്‍ക്ക് അവരുടെ സഹ പ്രവര്‍ത്തകര്‍ ഒരു കാര്‍ വാങ്ങി കൊടുക്കുന്നത് മേലാള വര്‍ഗത്തിന് താങ്ങുവാന്‍ സാധിക്കുന്നില്ല. ഇത് ടാര്‍ജറ്റ് ചെയ്യൂ എന്ന് പറഞ്ഞു ആളറിയാതെ എനിക്കും കിട്ടി രണ്ടു വാട്‌സ് ആപ്പ് മെസ്സേജ്. ഈ രണ്ടു ലക്ഷം കഥയോടൊപ്പം എനിക്ക് കിട്ടിയ മെസ്സേജ് 'Start charator assassination in social media'

പലരും ഈ വിഷയത്തില്‍ എന്നെ ടാഗുന്നത് കൊണ്ടും ഒരു പാട് ഫോര്‍വേര്‍ഡ് മെസ്സേജുകള്‍ ഇന്‍ബോക്‌സില്‍ വന്നത് കൊണ്ടാണ് എഴുതിയത്.

എന്താണാവോ ഈ 'ധാര്‍മിക രോക്ഷത്തിനു' കാരണം.? എട്ട് നിലയില്‍ പൊട്ടും എന്ന് നിലവിളിച്ചു നടന്നവര്‍ക്കു അവര്‍ 1.58 ലക്ഷത്തോളം വോട്ടുകള്‍ക്ക് ജയിച്ചത് സഹിക്കാവുന്നതിലും അധികമായിരുന്നു. പാര്‍ലമെന്റില്‍ പോയി പാടുമോ എന്ന് ചോദിച്ചവര്‍ അവര്‍ അവിടെപ്പോയി ഇഗ്ലീഷില്‍ സംസാരിക്കുന്നത് സഹിക്കുന്നില്ല. അപ്പോള്‍ ആണ് അവര്‍ക്ക് കാറു വാങ്ങി കൊടുക്കുന്നു എന്നത് 'ധാര്‍മ്മിക രോക്ഷം' പടര്‍ത്തുന്നത്. കാരണം അവര്‍ക്ക് 'രണ്ടു ലക്ഷം' ശമ്പളം കിട്ടുന്നുണ്ടത്രേ. അവര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ട് മൂന്ന് മാസം ആയില്ല. ആലത്തൂര്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ മണ്ഡലങ്ങളിലൊന്നാണ്. അവര്‍ അവിടെയാകമാനം സൈക്കിള്‍ ചവിട്ടിയോ അതോ ലൈന്‍ ബസിനോ പോകണമോ?

അവരുടെ മണ്ഡലത്തിലെ അവര്‍ക്ക് സഹപ്രവര്‍ത്തകര്‍ അവര്‍ക്ക് കാറു വാങ്ങി കൊടുത്താല്‍ ആര്‍ക്കാണ് ഇവിടെ പ്രശ്നം? അതും പരസ്യമായി അവരുടെ ഇടയില്‍ പിരിവെടുത്ത്. അല്ലാതെ കോഴപ്പണം കൊണ്ടോ എന്തെങ്കിലും ചെങ്ങാത്ത മുതലാളിമാര്‍ സ്‌പോണ്‍സര്‍ ചെയ്തത് ഒന്നുമല്ലല്ലോ? പിന്നെ ലോണ്‍ എടുത്ത തന്നെ കാര്‍ വാങ്ങുവാന്‍ ആര്‍ക്കാണ് നിര്‍ബന്ധം? അവരുടെ പാര്‍ട്ടിക്കാര്‍ക്ക് അവരുടെ നാഷണല്‍ കോര്‍ഡിനേറ്ററും പിന്നെ എംപി യുമായ ഒരാള്‍ക്ക് കാറു വാങ്ങി കൊടുത്താല്‍ ആര്‍ക്കാണ് പ്രശ്നം ?

ഇവിടെ ചിലര്‍ ഏറ്റവും വിലകൂടിയ കാറുകള്‍ ഉപയോഗിച്ചാല്‍ കുഴപ്പമില്ല. ലാന്‍ഡ്സ് റോവറും, മിനി കൂപ്പറും, പിന്നെ ഓഡിയും ബി എം ഡബ്ല്യൂ വും ഉപയോഗിച്ചാല്‍ പ്രശ്‌നമില്ല. ഇവിടെയുള്ള എംപിമാര്‍ക്ക് എത്ര കാറും വീടുകളും സ്വത്തും ഉണ്ടെന്നത് ആരും ചോദിക്കുന്നില്ല. ചില മേലാളന്മാര്‍ക്ക് എന്തും ആകാം. അവര്‍ക്ക് ചെങ്ങാത്ത മുതലാളിമാര്‍ കാറോ അല്ലെങ്കില്‍ മക്കള്‍ക്ക് വന്‍ ശമ്പള ജോലിയോ ഒക്കെ കിട്ടിയാല്‍ ഒരു പ്രശ്‌നവും ഇല്ല. ഇവിടെ ഒരു പണിയും ചെയ്യാത്തവര്‍ അഴിമതി കാണിച്ചു ഒന്നോ രണ്ടോ കാര്‍ വാങ്ങി പാര്‍ട്ടി നിറമാലകള്‍ അണിയിച്ചൊരുക്കി കറങ്ങി നടന്നാല്‍ ഒരു പ്രശ്‌നവുമില്ല .

എന്നാല്‍ ഒരു സി കെ ജാനു കാറോടിക്കുന്നത് കാണുമ്പോഴോ അല്ലെങ്കില്‍ ഒരു രമ്യ ഹരിദാസിന് അവരുടെ മണ്ഡലത്തിലെ അവരുടെ സഹ പ്രവര്‍ത്തകര്‍ ഒരു മഹീന്ദ്ര വണ്ടി പരസ്യമായി പിരിച്ചു പരസ്യമായി വാങ്ങി കൊടുക്കുന്നതോ ചില മേല്‍ജാതി മേലാള സാറുന്മാര്‍ക്ക് സഹിക്കില്ല.

രമ്യ ഹരിദാസിന് എന്തെ അവരുടെ പാര്‍ട്ടിക്കാര്‍ ഒരു വണ്ടി മേടിച്ചു കൊടുത്താല്‍ ചിലര്‍ക്ക് പെട്ടന്ന് 'ധാര്‍മ്മിക' രോക്ഷം പൊട്ടുന്നത്.?പണ്ട് അവരെ ട്രോളി അവര്‍ എട്ടു നിലയില്‍ പൊട്ടും എന്ന് പറഞ്ഞവരൊക്കെയാണ് ഇപ്പോള്‍ അവര്‍ കാറില്‍ സഞ്ചരിക്കുന്നത് കാണുമ്പോഴും എം പി ശമ്പളം മേടിക്കുമ്പോഴും വല്ലാത്ത അസ്വസ്ഥത. ഇതൊന്നും ശശി തരൂരിനോടോ അല്ലെങ്കില്‍ കെ മുരളീധരനോടോ ഇവര്‍ ചോദിക്കില്ല.

ചൊറിച്ചില്‍ സി കെ ജാനു കാറോടിക്കുമ്പോഴും രമ്യ ഹരിദാസിന് സ്വന്തം മണ്ഡലത്തിലുള്ള സഹ പ്രവര്‍ത്തകര്‍ കാറു വാങ്ങുമ്പോഴുമാണ്. അപ്പോഴാണ് 'ധാര്‍മ്മിക രോക്ഷം' മേലാള ആണുങ്ങള്‍ക്ക് അണപൊട്ടി ഒഴുകുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read more: സുനില്‍ സി കുര്യന്‍: തലസ്ഥാനത്തെ എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവ്, പിന്നീട് കോണ്‍ഗ്രസില്‍ ഒടുവില്‍ സിഎംപിയില്‍


Next Story

Related Stories