TopTop
Begin typing your search above and press return to search.

ടിയാനന്‍മെന്‍ വിപ്ലവകാരികള്‍ ഇപ്പോളെവിടെ?

ടിയാനന്‍മെന്‍ വിപ്ലവകാരികള്‍ ഇപ്പോളെവിടെ?

ടീം അഴിമുഖം

25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ടിയാനന്‍മെന്‍ സംഭവിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ ലോകത്തെമ്പാടും നടന്ന പ്രക്ഷോഭങ്ങളില്‍ എന്ന പോലെ ഈ പ്രക്ഷോഭവും പൊട്ടിപ്പുറപ്പെട്ടത് വിദ്യാര്‍ഥികളുടെ ഇടയില്‍ നിന്നായിരുന്നു. പക്ഷേ സമരം അടിച്ചമര്‍ത്തപ്പെട്ടു. വ്യത്യസ്ഥങ്ങളായ കണക്കുകള്‍ പ്രകാരം മരണ സംഖ്യ 500നും 2500നുമിടയിലാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാം തേച്ചുമായ്ച്ച് കളയാനാണ് ചൈനീസ് ഗവണ്‍മെന്‍റ് ശ്രമിക്കുന്നതെങ്കിലും ജൂണ്‍ 4 എന്ന തീയതി ചൈനീസ് ജനതയുടെ ജീവിതത്തില്‍ നിന്നു മായാത്ത ദിവസങ്ങളില്‍ ഒന്നാണ്.

ടിയാനന്‍മെന്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ചില നേതാക്കള്‍ ഇപ്പോള്‍ എന്തു ചെയ്യുകയാണ് എന്നു നോക്കുകയാണ് ഇവിടെ.ചായ് ലിങ്ങ്
23 വയസുകാരിയായ ഈ മനശാസ്ത്ര വിദ്യാര്‍ഥി ടിയാന്‍മെന്‍ വിപ്ലവത്തിലെ പ്രധാന നേതാവായിരുന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് ബീജിംഗില്‍ നിന്നു രക്ഷപ്പെട്ട ചായ് പത്ത് മാസക്കാലത്തെ നിരന്തരമായ ഓട്ടത്തിന് ശേഷം ഒടുവില്‍ ഹോംഗ് കോംഗിലേക്ക് രക്ഷപ്പെട്ടു. പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ നിന്നു സ്കോളര്‍ഷിപ് ലഭിച്ച ചായ് അമേരിക്കയിലെത്തുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ചൈനയിലെ ഒറ്റക്കുട്ടി നയം അവസാനിക്കുക എന്ന ലക്ഷ്യത്തോടെ ഓള്‍ ഗേള്‍സ് അലവ്ഡ് എന്ന സംഘടനയ്ക്ക് രൂപം നല്കി പ്രവര്‍ത്തിച്ചു വരികയാണ് ഇപ്പോള്‍. സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് രണ്ടു തവണ ചായുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

വാംഗ് ഡാന്‍
പ്രക്ഷോഭകാലത്ത് ബീജിംഗിലെ പീക്കിംഗ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്നു വാംഗ് ഡാന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ ഒന്നാം പേരുകാരനായിരുന്ന വാംഗിനെ 1989 ജൂലൈ 2നു പിടികൂടുകയും തടവറയിലടക്കുകയും ചെയ്തു. പ്രക്ഷോഭത്തിന് ശേഷം നാലു വര്‍ഷം വാംഗ് ജയിലില്‍ കഴിഞ്ഞു.

പിന്നീട് ചൈനയില്‍ നിന്നു പലായനം ചെയ്ത വാംഗ്, ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടി. തായ്വാനില്‍ ചരിത്ര അദ്ധ്യാപകനായ വാംഗ് ഇപ്പോള്‍ വികിലീക്സിന്‍റെ ഉപദേശകസമിതി അംഗമാണ്.

ലോകം മുഴുവന്‍ യാത്ര ചെയ്ത് ചൈനയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുകയാണ് വാംഗ്.വ്യൂയേര്‍ കയ്ക്സി
പ്രക്ഷോഭകാലത്ത് ഗവണ്‍മെന്‍റിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ രണ്ടാമനായിരുന്നു വ്യൂയേര്‍ കയ്ക്സി. പട്ടാളം തന്നെ കൊല്ലാന്‍ പദ്ധതിയിട്ടിരിക്കുന്നു എന്നു മനസിലാക്കിയ വ്യൂയേര്‍ ഹോംഗ് കോംഗിലേക്ക് ഒളിച്ചോടുകയും അവിടെ നിന്നു ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുന്നതിന് വേണ്ടി അമേരിക്കയിലേക്ക് കടക്കുകയും ചെയ്ത്. ഇപ്പോള്‍ തായ്വാനില്‍ ജീവിക്കുന്ന വ്യൂയേര്‍ ഒരു രാഷ്ട്രീയ നിരീക്ഷകനും ചൈനയുടെ പരിഷ്ക്കരണത്തിനായി ഇപ്പൊഴും ശക്തമായി വാദിക്കുന്ന വ്യക്തിയുമാണ്.

ലി ലു
പ്രക്ഷോഭം അടിച്ചമര്‍ത്തപ്പെട്ടതോടെ അമേരിക്കയിലേക്ക് കടന്ന ലി കൊളംബിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായി. വാള്‍ സ്ട്രീറ്റില്‍ ഒരു ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കറായി മാറിയ ലി പിന്നീട് ഹിമാലയ ക്യാപിറ്റല്‍ മാനേജ്മെന്‍റ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും അധ്യക്ഷനുമായി.ഹു ജിയ
1989ല്‍ ടിയാന്‍മെന്‍ പ്രക്ഷോഭത്തില്‍ അണിചേരുമ്പോള്‍ ഹു ജിയയ്ക്ക് 15 വയസായിരുന്നു. അന്ന് മുതല്‍ നിരവധി പരിസ്ഥിതി-ആരോഗ്യ സംഘടനകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹു ചൈനീസ് ഗവണ്‍മെന്‍റ് പ്രത്യേകം നിരീക്ഷിക്കുന്ന വ്യക്തികളില്‍ പ്രധാനിയാണ്.

2007ല്‍ വിമതരെ തുടച്ചു നീക്കാനുള്ള ഗവണ്‍മെന്‍റ് നടപടിയുടെ ഭാഗമായി ഹു അറസ്റ്റ് ചെയ്യപ്പെട്ടു. ഭരണകൂടത്തിനെതിരെ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചാര്‍ത്തി 2008 മുതല്‍ 2011 വരെ ഹു ജയിലില്‍ അടക്കപ്പെട്ടു.


Next Story

Related Stories