വിദേശം

ഇസ്രയേലി സൈനികനെ അടിക്കുന്നത് വീഡിയോയില്‍: 16കാരിയായ പലസ്തീന്‍ പെണ്‍കുട്ടി അറസ്റ്റില്‍

അഹദും അമ്മയും 21കാരിയായ കസിന്‍ നൂര്‍ തമീമിയും ചേര്‍ന്ന് സൈനികനെ മര്‍ദ്ദിക്കുന്നതാണ് വീഡോയില്‍ കാണുന്നത്. ഇവര്‍ക്കെതിരെ പീഡനത്തിന് കേസെടുത്തിട്ടുണ്ട്.

ഇസ്രയേലി സൈനികന്റെ അടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പലസ്തീന്‍ പെണ്‍കുട്ടിയെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തു. 16കാരിയായ അഹദ് തമീമിയാണ് അറസ്റ്റിലായത്. അഹദ് തമീമിയുടെ വീഡിയോ രണ്ടാഴ്ചയായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അഹദും അമ്മയും 21കാരിയായ കസിന്‍ നൂര്‍ തമീമിയും ചേര്‍ന്ന് സൈനികനെ മര്‍ദ്ദിക്കുന്നതാണ് വീഡോയില്‍ കാണുന്നത്. ഇവര്‍ക്കെതിരെ പീഡനത്തിന് കേസെടുത്തിട്ടുണ്ട്.

പലസ്തീനിലെ ഇസ്രയേല്‍ കയ്യേറ്റത്തിനും അധിനിവേശത്തിനുമെതിരെ പോരാടുന്ന ആക്ടിവിസ്റ്റുകള്‍ അഹദിനെ മലാല യൂസഫ്‌സായിയുമായി താരതമ്യപ്പെടുത്തുന്നുണ്ടെന്ന് ദ ഇന്‍ഡിപെന്‍ഡന്റ്. വെസ്റ്റ് ബാങ്കിന്റെ ജോന്‍ ഓഫ് ആര്‍ക് എന്നാണ് പലസ്തീന്‍ സ്വാതന്ത്ര്യപ്പോരാളികള്‍ അഹദിനെ വിശേഷിപ്പിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത അഹദിനെ ഇസ്രയേല്‍ മിലിട്ടറി കോടതി വിചാരണ ചെയ്യുന്നത് വലിയ നിയമപ്രശ്‌നമായി മാറുകയും പ്രതിഷേധമുയര്‍ത്തുകയും ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍