Top

കുട്ടികള്‍ രോഗാണുക്കളോട് മല്ലടിച്ചു വളരട്ടെ; ഭാവിയില്‍ രക്താര്‍ബുദമൊഴിവാക്കാം

കുട്ടികള്‍ രോഗാണുക്കളോട് മല്ലടിച്ചു വളരട്ടെ; ഭാവിയില്‍ രക്താര്‍ബുദമൊഴിവാക്കാം
കുട്ടികളെ താഴത്തും തലയിലും വയ്ക്കാതെ വളര്‍ത്തുന്നവരാണൊ നിങ്ങള്‍? എങ്കില്‍ ആ ശൈലി മാറ്റേണ്ട സമയം കഴിഞ്ഞു. കുട്ടികളെ അമിതമായി സംരക്ഷിക്കേണ്ട ആവശ്യമില്ലെന്നാണ് പുതിയ പഠനം പറയുന്നത്. അമിത വൃത്തിയുള്ള അന്തരീക്ഷത്തില്‍ രോഗാണുക്കളുടെ ആക്രമണം ഏല്‍ക്കാതെ വളരുന്ന കുട്ടികള്‍ക്ക് ചെറുപ്പത്തിലേ രക്താബുദം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് 'നേച്ചര്‍ റിവ്യൂസ് കാന്‍സര്‍' എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

ഒരു ജലദോഷം പോലും കുട്ടികള്‍ക്ക് പിടിപെടാതിരിക്കാന്‍ രോഗബാധയേല്‍ക്കാനുള്ള എല്ലാ സാധ്യതകളും എന്തു വിലകൊടുത്തും തടയുന്നവരാണ് മാതാപിതാക്കള്‍. എന്നാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ രോഗാണുക്കളുടെ ആക്രമണം ഏല്‍ക്കാതിരിക്കുന്നതിലൂടെ കുട്ടികളുടെ രോഗപ്രതിരോധശക്തി വളര്‍ച്ച നേടുകയില്ല. അതിനാല്‍ തന്നെ ഇവര്‍ക്ക് പിന്നീട് രോഗബാധയുണ്ടാവാനും അത് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകാനുമുള്ള സാധ്യത കൂടുതലാണ്. ചെറുപ്പത്തില്‍ രോഗബാധയുണ്ടായിട്ടുള്ള കുട്ടികളാണെങ്കില്‍ അവരുടെ പ്രതിരോധവ്യവസ്ഥ ശക്തമായിരിക്കും.

ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ മുതല്‍ തന്നെ ശിശുവിന്റെ രോഗപ്രതിരോധ വ്യൂഹം വളര്‍ച്ച പ്രാപിച്ചു തുടങ്ങുന്നു. നാലുവയസ്സുവരെയുള്ള പ്രായത്തില്‍ രോഗാണുക്കളുമായുണ്ടാകുന്ന സമ്പര്‍ക്കത്തിലൂടെയാണ് പ്രതിരോധവ്യവസ്ഥ ശക്തിപ്പെടുന്നതെന്നും പഠനം പറയുന്നു. കുട്ടികള്‍ക്കിടയില്‍ കൂടുതലായി കണ്ടുവരുന്ന അര്‍ബുദമാണ് രക്താര്‍ബുദം.

Read More : എച്ച്ഐവിയെ കീഴടക്കാനാവുമോ? പ്രതീക്ഷകള്‍ വര്‍ധിക്കുന്നു, എലികളില്‍ പരീക്ഷണം വിജയം

Next Story

Related Stories