Top

വേദാന്തയ്ക്ക് വേണ്ടി രാംദേവും ജഗ്ഗിയും രംഗത്ത്; 13 പേരെ കൊന്നിട്ടും കലിയടങ്ങാതെ ബഹുരാഷ്ട്രഭീമന്‍

വേദാന്തയ്ക്ക് വേണ്ടി രാംദേവും ജഗ്ഗിയും രംഗത്ത്; 13 പേരെ കൊന്നിട്ടും കലിയടങ്ങാതെ ബഹുരാഷ്ട്രഭീമന്‍
ജനകീയപ്രക്ഷോഭത്തെയും തുടർന്നുണ്ടായ പോലീസ് വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അടച്ചിട്ട തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള വേദാന്ത സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണശാലയ്ക്ക് പിന്തുണയുമായി രണ്ട് 'സന്യാസി'മാർ രംഗത്ത്. പതഞ്ജലി ഉടമയും പ്രമുഖ സംഘപരിവാര്‍ സഹയാത്രികനുമായ ബാബ രാംദേവും, യോഗ പരിശീലിപ്പിക്കുന്ന ഇഷ ഫൌണ്ടേഷന്‍ അടക്കമുള്ള നിരവധി എൻജിഓകളുടെ സ്ഥാപകനായ സദ്ഗുരു എന്ന ജഗ്ഗി വാസുദേവുമാണ് വേദാന്തയ്ക്കായി രംഗത്തു വന്നിരിക്കുന്നത്.

ഇരുവരും ഏതാണ്ടൊരേ സമയത്താണ് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തതെന്നതും ശ്രദ്ധേയമാണ്.

'വ്യവസായങ്ങൾ വികസനക്ഷേത്രങ്ങൾ'

"നിഷ്കളങ്കരായ ജനങ്ങളെ ഉപയോഗിച്ച് അന്താരാഷ്ട്ര ഗൂഢാലോചകർ ദക്ഷിണേന്ത്യയിലെ വേദാന്ത സ്റ്റെർലൈറ്റ് കമ്പനിയിൽ പ്രശ്നമുണ്ടാക്കി. വ്യവസായങ്ങൾ വികസനക്ഷേത്രങ്ങളാണ്. അവ അടച്ചിടാൻ പാടില്ല", രാംദേവ് ജൂൺ 25ന് ട്വീറ്റ് ചെയ്തു. ഇതേ ദിവസം തന്റെ ലണ്ടനിലെ സന്ദർശനത്തിനിടെ അനിൽ അഗർവാളുമായി സന്ധിച്ചെന്നും രാംദേവ് പറയുന്നുണ്ട്. അനിൽ അഗർവാളാണ് വേദാന്ത റിസോഴ്സസിന്റെ ഉടമ. അനിൽ അഗർവാൾ, അദ്ദേഹത്തിന്റെ ഭാര്യ എന്നിവർക്കൊപ്പം താൻ നിൽക്കുന്ന ചിത്രവും രാംദേവ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചതിനും സാമ്പത്തികോന്നമനം സാധ്യമാക്കിയതിനും അനിൽ അഗർവാളിനെ താൻ സല്യൂട്ട് ചെയ്യുകയാണെന്നും രാംദേവ് കുറിച്ചു.

ഇന്ത്യൻ കോൺസുലേറ്റ് ബര്‍മിങ്ഹാമിൽ സംഘടിപ്പിച്ച യോഗ പരിപാടിയിൽ പങ്കെടുക്കാനാണ് രാംദേവ് ലണ്ടനിലെത്തിയത്.

ഇതിനു പിന്നാലെ ജൂൺ 26-ന് ജഗ്ഗി വാസുദേവിന്റെ ട്വീറ്റും എത്തി. തനിക്ക് കോപ്പർ സ്മെൽറ്റിങ്ങിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പറഞ്ഞു തുടങ്ങിയ ജഗ്ഗി, വേദാന്തയെ നിലനിർത്തണമെന്ന് വ്യംഗ്യമായി ആവശ്യപ്പെട്ടു. സിഎൻഎൻ-ന്യൂസ് 18 എക്സിക്യുട്ടീവ് എഡിറ്റർ സാക്കാ ജേക്കബിനെയും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ടാഗ് ചെയ്താണ് ജഗ്ഗി ഈ ആവശ്യം ഉന്നയിച്ചത്. ചെമ്പ് ഇന്ത്യയിൽ ശുദ്ധീകരിച്ചില്ലെങ്കിൽ ചൈനയിൽ നിന്നും അവ വാങ്ങേണ്ടി വരുമെന്നും ജഗ്ഗി തന്റെ ട്വീറ്റിൽ ഭയപ്പെട്ടു. വലിയ ബിസിനസ്സുകളെ ഇല്ലാതാക്കുന്നത് സാമ്പത്തിക ആത്മഹത്യയാണെന്നും അദ്ദേഹം പറഞ്ഞു.

https://www.azhimukham.com/india-anti-sterlite-protest-leader-krishnamoorthi-kittu-talks-on-thoothukudy-firing-by-sandeep/

രണ്ട് സന്യാസിമാർക്കുമെതിരെ വൻ എതിര്‍പ്പുകളാണ് തമിഴ്നാട്ടിൽ നിന്നുയരുന്നത്. പതഞ്ജലിയുടെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ തമിഴ്നാട്ടുകാർ സോഷ്യൽ മീഡിയയിൽ ആഹ്വാനം നടത്തുന്നുണ്ട്. ചെമ്പ് ശുദ്ധീകരണത്തോട് അത്രയധികം താൽപര്യമുണ്ടെങ്കിൽ സ്വന്തം സംസ്ഥാനത്തിലേക്ക് സ്റ്റെർലൈറ്റിനെ മാറ്റാൻ രാംദേവ് ആവശ്യപ്പെടണമെന്ന് ചിലർ ട്വീറ്റ് ചെയ്തു.

തമിഴ്നാട് എന്നതിനു പകരം 'ഇന്ത്യയുടെ തെക്കേ ഭാഗം' എന്നാണ് രാംദേവ് ട്വീറ്റിൽ പറഞ്ഞത്. ഇതും വൻ വിമർശനങ്ങൾക്കിടയാക്കി. ഉത്തരേന്ത്യൻ ബാബയുടെ വംശീയവെറിയാണ് തമിഴ്നാടിനെ തിരിച്ചറിയാതിരിക്കുന്നതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.

രാജ്യത്ത് ഒരു ലൈറ്റ് ബൾബ് പോലും തെളിയാത്ത നാടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തന്റെ സ്റ്റെർലൈറ്റ് അനുകൂല വാദങ്ങളെ ജഗ്ഗി ന്യായീകരിച്ചത്. പ്ലാന്റ് മൂലമുണ്ടാകുന്ന മലിനീകരണത്തെ നിയമത്തിന്റെ വഴിക്ക് വിട്ട് സ്റ്റെർലൈറ്റ് തുറക്കണമെന്ന് ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ ജഗ്ഗി ആവശ്യപ്പെട്ടു.

പ്ലാന്റ് വീണ്ടും തുറക്കാൻ അവസരമൊരുക്കുന്നതിന് വൻ ഫണ്ടിങ് നടക്കുന്നതായി തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ പറയുന്നു. തൂത്തുക്കുടി പ്രക്ഷോഭത്തിൽ പങ്കെടുത്തവരും, പ്രക്ഷോഭാനന്തര പ്രശ്നങ്ങളിൽ ഇടപെടുന്നവരുമായ സാമൂഹ്യപ്രവര്‍ത്തകർക്കെതിരെ ശക്തമായ വേട്ടയാടലാണ് നടന്നു വരുന്നത്. സോഷ്യൽ മീഡിയ വഴിയും ചില വാർത്താ മാധ്യമങ്ങളിലൂടെയും മറ്റ് മാർഗ്ഗങ്ങളിലൂടെയും സ്റ്റെർലൈറ്റ് അനുകൂല വാര്‍ത്തകൾ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനു പിന്നിൽ വൻ‌ ഫണ്ടിങ് നടക്കുന്നുണ്ടെന്നാണ് സാമൂഹ്യപ്രവർത്തകർ സംശയിക്കുന്നത്.

https://www.azhimukham.com/modi-set-to-unveil-112-foot-shiva-statue-sadguru-jaggi-vasudev/

ബിജെപി നേതാക്കളെക്കൂടി ഉൾപ്പെടുത്തിയുള്ള വിവിധ പരിപാടികൾ വേദാന്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം വേദാന്തയുടെ ഒരു പ്ലേസ്കൂൾ ഉദ്ഘാടനം ചെയ്തത് കേന്ദ്ര വനിതാക്ഷേമ മന്ത്രി മനേക ഗാന്ധിയാണ്. ഇന്ത്യയിലെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും പോഷകം നിറഞ്ഞ ഭക്ഷണവും നൽകൽ തങ്ങളുടെ ലക്ഷ്യമാണെന്ന് അനിൽ അഗർവാൾ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയുടെ മണ്ണിനടിയിൽ ഖനനം ചെയ്യപ്പെടാതെ കിടക്കുന്ന സമ്പന്നമായ ധാതുക്കളെ ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ അനിൽ അഗർവാൾ ചെയ്ത ഒരു ട്വീറ്റ് പ്രധാനമന്ത്രിയുടെ ട്വിറ്റർ ഹാൻഡിലിനെയാണ് ടാഗ് ചെയ്തിരിക്കുന്നത്.

https://www.azhimukham.com/offbeat-jaggi-vasudev-isha-foundation-environmental-fraud-god-man-pinarayi/

https://www.azhimukham.com/edit-robber-barons-and-their-new-india/

https://www.azhimukham.com/facebook-diary-the-last-struggles-of-people-from-tuticorin-ends-in-blood-shed/

https://www.azhimukham.com/opinion-what-is-thoothukudi-and-vedanta-trying-to-convey-to-us-by-vishak/

https://www.azhimukham.com/facebook-diary-p-chidambaram-relation-with-vedantha/

https://www.azhimukham.com/india-priya-pillai-of-greenpeace-speaks-about-thoothukudi-protest-and-police-firing/

Next Story

Related Stories