വായിച്ചോ‌

പോണ്‍ താരങ്ങളുടെ പുതിയ ട്രെന്‍ഡ്, കാമിംഗ് എന്ന ഓണ്‍ലൈന്‍ സ്ട്രിപ്പ് ഷോ!

സ്റ്റുഡിയോകളില്‍നിന്നും മാറി മൊബൈല്‍ ഫോണും വെബ്ക്യാമറയുമൊക്കെ ഉപയോഗിച്ച് സ്വന്തമായി സെക്‌സ് വീഡിയോകള്‍ നിര്‍മ്മിച്ച് സൈബര്‍ സെക്‌സ് നടത്തുന്നതാണത്രെ പുതിയ രീതി.

വ്യാജമായ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ വ്യാപകമായി ലഭ്യമാകാന്‍ തുടങ്ങിയതോടെ അശ്ലീല സിനിമാ വ്യവസായത്തിന്റെ ഭാഗമായ പലരുടേയും സ്ഥിര വരുമാനത്തെ അത് കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍, മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി പരമ്പരാഗത അശ്ലീല ദൃശ്യ നിര്‍മ്മാണത്തിനുമപ്പുറം ഓണ്‍ലൈനിലൂടെ തന്നെ വിവിധതരം വരുമാന മാര്‍ഗ്ഗങ്ങള്‍ അവര്‍ കണ്ടെത്തുകയാണ്.

ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ നരവംശശസ്ത്ര ഗവേഷകയായ സോഫി പെസ്സൂട്ടോ, ലാസ് വെഗാസിലെ ഒരുകൂട്ടം പോണ്‍ താരങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

സ്റ്റുഡിയോകളില്‍നിന്നും മാറി മൊബൈല്‍ ഫോണും വെബ്ക്യാമറയുമൊക്കെ ഉപയോഗിച്ച് സ്വന്തമായി സെക്‌സ് വീഡിയോകള്‍ നിര്‍മ്മിച്ച് സൈബര്‍ സെക്‌സ് നടത്തുന്നതാണത്രെ പുതിയ രീതി. ‘കാമിംഗ്’ എന്നാണ് അതിന്റെ വിളിപ്പേര്.

കാമിംഗ് എന്നാല്‍ ഒരുതരം ഓണ്‍ലൈന്‍ സ്ട്രിപ്പ് ഷോയാണ്. ടിപ്പായി പണം നല്‍കിയാല്‍ ഓണ്‍ലൈനിലൂടെ ലൈവായി പോണ്‍ താരങ്ങളോട് സംവദിക്കാം. ഷോ നടക്കുന്ന സമയത്ത് വേണമെങ്കില്‍ അവരുമായി സംസാരിക്കാം.

ലൈംഗിക പ്രവര്‍ത്തികള്‍ മാത്രമല്ല അവരുടെ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നവരും ഉണ്ട്. 2018-ല്‍ മാത്രം ലോകമാകമാനമുള്ള വാര്‍ഷിക വരുമാനത്തിലേക്ക് കാമിംഗ് വ്യവസായം നല്‍കിയത് 2 ബില്യണ്‍ ഡോളര്‍ ആണെന്നാണ് കണക്കാക്കപ്പെടുന്നത്.

പ്രത്യേകിച്ച് ചട്ടങ്ങളും നിയമങ്ങളും ഒന്നും ഇല്ലാത്തതിനാല്‍ ഒരു ഷോ എത്ര സമയംവരെ വേണമെങ്കിലും നീണ്ടുപോയേക്കാം. താനുമായി സംസാരിച്ച ലാസ് വെഗാസിലെ പോണ്‍ സ്റ്റാറുകളില്‍ മിക്കവരും രണ്ട് മുതല്‍ ആറ് മണിക്കൂര്‍ വരെ അത്തരം ഷോകള്‍ നടത്താറുണ്ടെന്ന് സോഫി പറയുന്നു.

വിശദമായ വായനയ്ക്ക് – https://scroll.in/article/902976/camming-why-adult-stars-are-increasingly-turning-to-web-cameras-to-make-money

 

രഹന ഫാത്തിമയെ പൊട്ടിക്കരയിക്കുന്ന മാധ്യമങ്ങളും കാലു കണ്ട് വൃണപ്പെടുന്ന മതഗുണ്ടകളും; എന്റെ കേരളമേ!

അമ്മ ലൈംഗികത്തൊഴിലാളിയെന്നറിഞ്ഞ് മകൾ ആത്മഹത്യ ചെയ്തു; ബിൽ ഗേറ്റ്സിനെ കരയിച്ച ഇന്ത്യൻ ജീവിതകഥ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍