കുവൈറ്റില്‍ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം നടപ്പാക്കുന്നു. സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്താന്‍ വിവിധ മേഖലകളില്‍നിന്ന് പ്രവാസി ജീവനക്കാരെ ഒഴിവാക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി സാമൂഹ്യകാര്യ തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചതായി കുവൈറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജിസിസി രാജ്യങ്ങളിലെ സാമൂഹ്യകാര്യ-തൊഴില്‍ വിദഗ്ദ്ധസമിതിയുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കെയാണ് സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ സൂചനകള്‍ നല്‍കിയത്.
വിവിധ തൊഴില്‍മേഖലകളില്‍നിന്ന് പ്രവാസികളെ ഒഴിവാക്കി സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന് ജിസിസി രാജ്യങ്ങള്‍ പരസ്പരം സഹകരിക്കണമെന്ന് ഹിന്ദ് അല്‍ സബീഹ് ആവശ്യപ്പെട്ടു. സ്വദേശികള്‍ക്ക് എല്ലാരംഗത്തും തൊഴില്‍ വൈദഗ്ദ്ധ്യം ഉണ്ടാകണമെന്നില്ല. ഇക്കാര്യത്തില്‍ ജിസിസി രാജ്യങ്ങളുടെ പരസ്പര സഹകരണം ആവശ്യമാണെന്നും ഹിന്ദ് അല്‍ സബീഹ് പറഞ്ഞു.
സ്വദേശിവത്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകുകയാണ് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍. ഓരോ സര്‍ക്കാര്‍ വകുപ്പുകളിലും ജോലി ചെയ്യുന്ന കുവൈറ്റികളല്ലാത്തവരുടെ പട്ടിക കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2019-20 വര്‍ഷത്തോടെ പ്രവാസികളുടെ എണ്ണം കുറച്ച്, സ്വദേശികളെ കൂടുതലായി ജോലിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.
കുവൈറ്റികളല്ലാത്ത ജീവനക്കാരുടെ പട്ടിക ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവിനോട് പ്രതികരിക്കാത്ത സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
https://www.azhimukham.com/pravasam-saudi-arabia-banks-starting-new-online-money-transaction-services/
https://www.azhimukham.com/pravasam-kuwait-government-hospital-to-stoptreatment-for-foriegners/