യാത്ര

കശ്മീര്‍: സഞ്ചാരികളെ ഭയപ്പെടുത്തുന്ന ‘ഭൂമിയിലെ സ്വര്‍ഗ്ഗം’

ഭൂരിഭാഗം യാത്രക്കാരും കൂട്ടത്തോടെ ടിക്കറ്റ് പിൻവലിച്ചതും പാക്കിസ്ഥാൻ എയർ സ്പേസ് അടച്ചതും ഇന്ത്യയിലേക്കെത്തിയ ചുരുക്കം വിനോദ സഞ്ചാരികളെ പരിഭ്രാന്തരാക്കി.

കണ്ണഞ്ചിപ്പിക്കുന്ന വശ്യതയാണ്. ഭൂമിയിലെ സ്വർഗ്ഗമെന്ന് ഒറ്റനോട്ടത്തിൽ ആർക്കും തോന്നും. എന്നാൽ കശ്മീരിലെ അവസ്ഥകൾ കാണും പോലെ അത്ര സുന്ദരമൊന്നുമല്ലെന്നാണ് യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ അവിടുത്തെ പൗരന്മാരോട് പറയുന്നത്. കഴിവതും കാശ്മീരിലേക്കുള്ള വിനോദയാത്ര ഒഴിവാക്കാനാണ് അനുദിനം മുറുകി വരുന്ന ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷത്തെ കണക്കിലെടുത്തുകൊണ്ട് ഈ രാജ്യങ്ങൾ പൗരന്മാരെ ഉപദേശിക്കുന്നത്. സ്വന്തം റിസ്കിൽ പോകുന്നത് കൊള്ളാം, പക്ഷെ സദാ ജാഗരൂകരായിരിക്കണം എന്നുമാണ് നിർദ്ദേശം.

ഏറ്റുമുട്ടലുകളുടെ പ്രത്യാഘാതങ്ങൾ മുഴുവൻ ഏറ്റുവാങ്ങേണ്ടി വരുന്ന കാശ്മീരിനെ കുറിച്ച് കേട്ടവരെല്ലാം ഒന്ന് മടിച്ചു. ഏറ്റവും റിസ്ക് എടുക്കുന്ന യാത്രികർ പോലും നിർദ്ദേശങ്ങൾ കേട്ടപ്പോൾ മുന്നോട്ട് വെച്ച കാൽ വലിച്ചു. ഈ വേനൽക്കാലത്ത് കശ്മീർ കാണാനിരുന്ന നിരവധി യാത്രക്കാരാണ് ഈ സംഘർഷ ഭൂമി സന്ദർശിച്ച് അപകടത്തിലാകേണ്ട എന്ന് വിചാരിച്ച് ടിക്കറ്റ് പിൻവലിച്ചത്.

ഭൂരിഭാഗം യാത്രക്കാരും കൂട്ടത്തോടെ ടിക്കറ്റ് പിൻവലിച്ചതും പാക്കിസ്ഥാൻ എയർ സ്പേസ് അടച്ചതും ഇന്ത്യയിലേക്കെത്തിയ ചുരുക്കം വിനോദ സഞ്ചാരികളെ പരിഭ്രാന്തരാക്കി. ഇവരെ സഹായിക്കാനായി ഇന്ത്യ നിരവധി ഉപദേശകസമിതികളും പ്രവർത്തിപ്പിക്കാനിരിക്കുകയാണ്. ശരത് ഡാൽ, COO , B2C ,യാത്ര.കോം മുതലായ വെബ്‍സൈറ്റുകളിലും കാശ്മീരിലേക്കുള്ള ടിക്കറ്റുകൾ നിരവധി പേർ പിൻവലിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍