Top

'അതൊരു ശവപറമ്പാണ്, കമ്മ്യൂണിസ്റ്റ് സ്മാരകങ്ങളുടെ സെമിത്തേരി'!

'അതൊരു ശവപറമ്പാണ്, കമ്മ്യൂണിസ്റ്റ് സ്മാരകങ്ങളുടെ സെമിത്തേരി', ബുഡാപെസ്റ്റിലെ തെക്കന്‍ മലയോരപ്രദേശത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇഷ്ടിക ചുവരുകള്‍ക്ക് പുറകില്‍ വ്ളാഡിമിര്‍ ലെനിനും കാള്‍ മാക്സും ഹംഗറിയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളും ഉയര്‍ന്ന് നില്‍ക്കുന്നത് കാണാം. കമ്മ്യൂണിസ്റ്റ് സ്മാരകങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്റ്റ്യാച്ചു പാര്‍ക്ക് (മെമന്റോ പാര്‍ക്ക്) മ്യൂസിയത്തിനുള്ളില്‍ നിന്നാണ് ആ പ്രതിമകള്‍ പുറത്തേക്ക് ഉറ്റുനോക്കുന്നത്.

1989-ല്‍ ഇരുമ്പു മറ തകര്‍ന്നപ്പോള്‍ സ്വേച്ഛാധിപത്യത്തെ ഓര്‍മ്മിയ്ക്കുന്നവയൊക്കെ നഗരത്തിന്റെ പുറത്തേക്ക് കൊണ്ടു വന്നു. 1991-ല്‍ കമ്മ്യൂണിസം അവസാനിച്ചപ്പോള്‍, കമ്മ്യൂണിസ്റ്റ് പ്രതിമകളും സ്മാരകങ്ങളും ഇല്ലാതാക്കാന്‍ വേണ്ടി മെമന്റോ പാര്‍ക്കിലേക്ക് കൊണ്ടു പോയി. ബുഡാപെസ്റ്റ് നഗരത്തില്‍ ഒരുപാട് മാറിയാണെങ്കിലും ഈ 'സെമിത്തേരി'യിലേക്ക് ഒരുപാട് സഞ്ചാരികള്‍ എത്താറുണ്ട്.

മെമന്റോ പാര്‍ക്കിന്റെ പ്രവേശന കവാടത്തില്‍ ഒരു ഗ്രീക്ക് ആരാധനാലയത്തിന് ആദര സൂചകമായി കുറേ ചുവന്ന ചുടുകട്ടകള്‍ കാണാം. തൊഴിലാളി വര്‍ഗ്ഗത്തിനെ പുകഴ്ത്തിക്കൊണ്ടുള്ള ഗാനങ്ങള്‍ സന്ദര്‍ശകര്‍ ടിക്കറ്റ് വാങ്ങുന്ന കിയോസ്‌കിലൂടെ കേള്‍ക്കാം. ഈ ഗാനങ്ങളുടെ സിഡിയും കമ്മ്യൂണിസ്റ്റ് മെമറോബിലിയയും ഇവിടെ നിന്ന് ലഭിക്കും.കമ്മ്യൂണിസ്റ്റ് സ്മാരകങ്ങളും നഗരത്തില്‍ മുന്‍പ് താമസിച്ചു കൊണ്ടിരുന്ന സോഷ്യലിസ്റ്റ് നേതാക്കളുടെ വെങ്കലം കൊണ്ട് നിര്‍മ്മിച്ച പ്രതിമകളും ഇവിടെ കാണാം. പാര്‍ക്കിലെ സ്മാരകങ്ങള്‍ മഞ്ഞില്‍ നില്‍ക്കുന്നത് കാണുമ്പോള്‍ ഒരു 'സോവിയറ്റ്' അനുഭവമാണ്. ചില സഞ്ചാരികള്‍ ലെനിന്റെ സ്മാരകത്തില്‍ മഞ്ഞു കട്ടകള്‍ എറിയുന്നതും കാണാം.

പിന്നെ പാര്‍ക്കിലെ നടപ്പാത നമ്മളെ നയിക്കുന്നത് ഒരു ഫോണ്‍ ബോക്‌സിലേക്കാണ്. 'ഈ ഫോണിലൂടെ, ദേശീയ അന്തര്‍ദേശീയ കോളുകള്‍ വിളിക്കാന്‍ സാധിക്കില്ല, ഇത് നിങ്ങളെ പഴയ കാലത്തേക്ക് കൊണ്ടു പോവുകയേയുള്ളൂ'- ഇതിനുള്ളിലെ സൈന്‍ ബോര്‍ഡില്‍ എഴുതി വെച്ചിരിക്കുന്നു. ഫോണ്‍ ബോക്സിനുള്ളില്‍ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ ജോസഫ് സ്റ്റാലിന്‍, മാവോ സെഡോംങ്, ചെഗുവേര തുടങ്ങിയവരുടെ ശബ്ദം കേള്‍ക്കാം.

ഫോണ്‍ ബോക്‌സിന് തൊട്ടടുത്ത് തന്നെ ഒരു 'ട്രെബാന്‍ഡ് കാര്‍' പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം. ഈസ്റ്റ് ജര്‍മ്മനിയില്‍ നിര്‍മ്മിച്ച ഈ ക്ലാസിക് കാര്‍ തൊണ്ണൂറുകളില്‍ ഹംഗറിയില്‍ വളരെ പ്രശസ്തമായിരുന്നു. ഇതും ഈ പാര്‍ക്കിലെ ഒരു പ്രധാന പ്രദര്‍ശനവസ്തുവാണ്.


കമ്മ്യൂണിസ്റ്റ് കാലത്തെ ശേഷിപ്പുകളുകളും പാര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അകത്തേക്കുള്ള കവാടത്തിന് എതിര്‍വശത്തുള്ള വലിയ മതിലിന് മുകളില്‍ ഒരു ജോഡി വലിയ ബൂട്ടുകളുടെ പ്രതിമകള്‍ കാണാം. 1956 ഒക്ടോബര്‍ 23-ലെ ഹംഗേറിയന്‍ റവല്യൂഷനില്‍ തകര്‍ന്ന എട്ട് മീറ്റര്‍ ഉയരമുള്ള സ്റ്റാലിന്റെ വെങ്കല പ്രതിമയുടെ ശ്രദ്ധാഞ്ജലിയാണ് ഈ ബൂട്ടിന്റെ പ്രതിമ. സ്റ്റാലിന്റെ പ്രതിമയിലെ ബൂട്ട് മാത്രം ബാക്കി വെച്ച് ബാക്കിയെല്ലാം നശിപ്പിച്ചിരുന്നു. അന്നു നടന്ന വിപ്ലവത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.

42-ഓളം പ്രതിമകള്‍ പാര്‍ക്കിലുണ്ട്. ഓരോ പ്രതിമയ്ക്കും ഓരോ കഥയുണ്ട്. ചില പ്രതിമകളൊക്കെ ലെനിന്റെ പ്രസംഗ ആഗ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. പ്രശസ്തരായ റഷ്യന്‍ നേതാകള്‍ക്ക് ഒപ്പം ഹംഗേറിയന്‍ നേതാക്കളുടെ പ്രതിമകളും ഇവിടെയുണ്ട്. പക്ഷെ ഹംഗേറിയന്‍ നേതാക്കളും വിലിയ പ്രശസ്തരല്ല.

ഈ സ്മാരകത്തിന്റെ പുറകിലൂടെ ഉള്ള പടികളിലൂടെ ബാല്‍ക്കണിയിലേക്ക് കയറാന്‍ സാധിക്കുന്നതാണ്. ഇതിനുള്ളിലെ ബങ്കര്‍ പോലുള്ള അകത്തളവും കാണേണ്ടതാണ്. ബാല്‍ക്കണിയില്‍ നിന്നാല്‍ പാര്‍ക്കിന്റെ മനോഹരമായ ദൃശ്യവും കാണാം.

മെമന്റോ പാര്‍ക്കിന്റെ ശില്‍പി ഈ ഉദ്യോനത്തെ കുറിച്ച് പറഞ്ഞത്- 'സ്വേച്ഛാധിപത്യത്തെ കുറിച്ച്' എന്നാണ്. ഹംഗേറിയന്‍ ആര്‍ക്കിടെക് ആയ അക്കോസ് എലയോഡായിരുന്നു മെമന്റോ പാര്‍ക്ക് നിര്‍മ്മിച്ചത്.


Next Story

Related Stories