Top

ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട 'ജൂതക്കുട്ടി'

ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട
ഹിറ്റ്‌ലര്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അവള്‍ക്ക് ജൂത പശ്ചാത്തലമുണ്ട്. ലക്ഷക്കണക്കിന് ജൂതരെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ, ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരതയുടെ പ്രയോക്താവായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് വളരെ പ്രിയപ്പെട്ട ഈ പെണ്‍കുട്ടിയുടെ ജന്മദിനം ഹിറ്റ്‌ലറുടെ ജന്മദിനത്തിന്റെ അതേ ദിവസം തന്നെയാണ് - ഏപ്രില്‍ 20. റോസ ബെര്‍ണെയ്ല്‍ നീനാേ എന്ന ഈ പെണ്‍കുട്ടി, ഹിറ്റ്‌ലറെ അങ്കിള്‍ ഹിറ്റ്‌ലര്‍ എന്ന് വിളിച്ചു. ഹിറ്റ്‌ലര്‍ ആരാകര്‍ അവളെ ഫൂറേര്‍സ് ചൈല്‍ഡ് എന്ന് വിളിച്ചു. വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് ഇത് സംബന്ധിച്ച സ്‌റ്റോറി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നാസി പ്രൊപ്പഗാണ്ടയുടെ ഭാഗമായി ഹിറ്റ്‌ലറും ഈ കുട്ടിയും കൈപിടിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ പരസ്പരം കവിളില്‍ ചുംബിക്കുന്ന ഫോട്ടോകള്‍. അവളുടെ മുത്തശി ജൂതയാണ് എന്ന് മനസിലായിട്ടും ഹിറ്റ്‌ലര്‍ അവളോടുള്ള സ്‌നേഹ വാത്സല്യങ്ങള്‍ ഉപേക്ഷിച്ചില്ല. യുഎസിലെ മേരിലാന്‍ഡില്‍ ചേസാപീക് സിറ്റിയില്‍ നടന്ന ലേലത്തില്‍ ഈ ഫോട്ടോകളിലൊന്ന് വിറ്റുപോയത് 11,520 ഡോളറിനാണ് (ഏതാണ്ട് 8,30,764.80 ഇന്ത്യന്‍ രൂപ). 1933ല്‍ ജര്‍മ്മനിയിലെ ബവേറിയന്‍ പ്രവിശ്യയില്‍ അന്ന് ആറ് വയസ് പ്രായമുണ്ടായിരുന്ന റോസ ബെര്‍ണെയ്‌ലിനെ പുഞ്ചിരിച്ചുകൊണ്ട് ചേര്‍ത്തുപിടിക്കുന്ന ഹിറ്റ്‌ലറിന്റെ ഫോട്ടോ ശ്രദ്ധേയമായിരുന്നു. 1938ലാണ് ഒരു ഉന്നത നാസി ഉദ്യോഗസ്ഥന്റെ ഇടപെടലിനെ തുടര്‍ന്ന് ഈ പെണ്‍കുട്ടിയുമായുള്ള ബന്ധവും ആശയവിനിമയവും ഹിറ്റ്‌ലര്‍ നിര്‍ത്തുന്നത്. 1943 ഒക്ടോബറില്‍ 17ാ വയസില്‍ റോസ മരിച്ചു.

വായനയ്ക്ക്: https://goo.gl/Buz4yH

Next Story

Related Stories