June 25, 2026 |
Share on

‘നിലമ്പൂരെത്തിയാല്‍ പറയണേ മോനെ’ വിമാനയാത്രക്കിടെ സുരേഷ്ഗോപിയോട് മുത്തശ്ശി (വീഡിയോ)

നിലമ്പൂരെത്തിയാല്‍ പിന്നെ ബസ്സ് പിടിച്ച് പോയാല്‍ മതി. അവിടെ അടുത്താണെന്ന അമ്മൂമ്മ.

വിമാനയാത്രയുടെ അമ്പരിപ്പില്ലാതെയും കുടെയുള്ളത് സെലിബ്രിറ്റിയാണെന്നം എംപിയാണെന്നും തിരിച്ചറിയാതെ സുരേഷ് ഗോപിയോടുള്ള മുത്തശ്ശിയുടെ പ്രതികരണം വൈറലാവുന്നു. കൂടെ ആരാണെന്നത് അവർക്ക്  പ്രശ്മല്ലായിരുന്നു. തികഞ്ഞ ലാഘവത്തോടെ നിലമ്പൂരെത്തിയോ മോനെ എന്നായിരുന്നു മുത്തശ്ശിയ്ക്ക് അറിയേണ്ടത്. ഇല്ലെന്ന് സുരേഷ്മ ഗോപിയും മറുപടി പറഞ്ഞു.

തീര്‍ന്നില്ല, നിലമ്പൂരെത്തിയാല്‍ പിന്നെ ബസ്സ് പിടിച്ച് പോയാല്‍ മതി. അവിടെ അടുത്താണെന്ന മുത്തശ്ശി. പറയാന്‍ മറക്കരുതെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നും. ചിരിച്ചുകൊണ്ടുതന്നെ സുരേഷ് ഗോപി വീണ്ടും മറുപടി നല്‍കി. ഒരു സൈക്കിള്‍ റിക്ഷ പിടിച്ചാല്‍ പോരെ എന്ന്. എന്താണ് പറയുന്നതെന്ന് മുത്തശ്ശി. സൈക്കിൾ ഒാട്ടോർഷയോ, എന്ന്.  തന്റെ പ്രായത്തെപറ്റിയും അരോഗ്യ പ്രശ്‌നങ്ങളെ പറ്റിയും എല്ലാം സ്വതസിദ്ധമായ ശൈലിയില്‍ മുത്തശ്ശി സംസാരിച്ചുകൊണ്ടേ ഇരിക്കുന്നതും വീഡിയോയില്‍ കാണാം. എതിർപ്പൊന്നും  പ്രകടിപ്പിക്കാതെ ആസ്വദിക്കുന്ന സുരേഷ് ഗോപിയെയും.  ഇവര്‍ക്കൊപ്പം കൂടെ ഉണ്ടായരുന്ന ആള്‍ തന്നെയാണ് വിഡിയോ പകര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

×