June 04, 2026 |
Share on

ഏഷ്യാകപ്പ് മാച്ചിനിടെ ഇന്ത്യന്‍ ദേശീയ ഗാനം പാടുന്ന പാകിസ്താന്‍കാരന്‍/ വീഡിയോ

വീഡിയോ വൈറലായത്തോടെ ആ പാക് ആരാധകന്‍ താനാണെന്ന് വെളിപ്പെടുത്തി ആദില്‍ താജ് എന്നയാള്‍ എത്തുകയും ചെയ്തു.

ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ യൂസ്‌വേന്ദ്ര ചാഹല്‍, പാക് താരം ഉസ്മാന്‍ ഖാന്റെ ഷൂ ലേസ് കെട്ടിക്കൊടുക്കുന്നത് ഉള്‍പ്പടെയുള്ള ഒട്ടേറെ ഹൃദയ സ്പര്‍ശിയായ മൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു കഴിഞ്ഞ ദിവസത്തെ ഇന്ത്യ-പാക് ഏഷ്യാകപ്പ് മാച്ച്. ഇപ്പോള്‍ വൈറലാകുന്ന വീഡിയോകളില്‍ ഒന്ന് കളി കാണാന്‍ എത്തിയ പാകിസ്താന്‍ സ്വദേശിയായ ആരാധകന്‍ ഇന്ത്യന്‍ ദേശീയ ഗാനം പാടുന്നതാണ്.

വീഡിയോ വൈറലായത്തോടെ ആ പാക് ആരാധകന്‍ താനാണെന്ന് വെളിപ്പെടുത്തി ആദില്‍ താജ് എന്നയാള്‍ എത്തുകയും ചെയ്തു. ‘അത് ഞാനായിരുന്നു.. ഇത്(വീഡിയോ) പങ്ക് വെച്ചതില്‍ നന്ദി. സമാധാനം മാത്രം. വീഡ്ഢീത്തരങ്ങളായ യുദ്ധങ്ങള്‍ വേണ്ട. സ്‌നേഹം പ്രചരിപ്പിക്കൂ..’ എന്നായിരുന്നു ഫെയ്‌സ്ബുക്കില്‍ ആദില്‍ കുറിച്ച വരികള്‍.. വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

×