വൈറല്‍

‘കുറക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും’, ‘ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി പ്രേമിക്കും’

‘ഗുരുക്കന്മാര്‍’ എന്നത് തെറ്റി ‘കുറുക്കന്മാര്‍’ എന്ന് ആയപ്പോള്‍ ചിരി സഹിക്കാനാവാതെ നില്‍ക്കുന്ന അധ്യാപകരെയും വീഡിയോയില്‍ കാണാം

ഒരുപാട് പ്രതിജ്ഞകൾ കേട്ടിട്ടുണ്ടെങ്കിലും, പ്രതിജ്ഞ ഒരു അത്ഭുതമായി തോന്നിയത് ഈ കൊച്ചു കുറുമ്പതിയുടെ പ്രതിജ്ഞയ്ക്ക് ശേഷമാണ്. സ്‌കൂള്‍ അസംബ്ലിയില്‍ പ്രതിജ്ഞ ചൊല്ലുന്ന ഈ കൊച്ചു വിദ്യാര്‍ത്ഥിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

പെറുക്കിയെടുക്കുന്ന അക്ഷരങ്ങൾ കൂട്ടിച്ചേർത്തു പ്രതിജ്ഞ ചൊല്ലുമ്പോൾ കേട്ടുനിൽകുന്ന അധ്യാപകർക്കും മറ്റു കുട്ടികൾക്കും ചിരി അടക്കാൻ സാധിക്കുന്നില്ല.‘ഗുരുക്കന്മാര്‍’ എന്നത് തെറ്റി ‘കുറുക്കന്മാര്‍’ എന്ന് ആയപ്പോള്‍ ചിരി സഹിക്കാനാവാതെ നില്‍ക്കുന്ന അധ്യാപകരെയും വീഡിയോയില്‍ കാണാം.

മുഴുനീളെ ചിരിയുണര്‍ത്തുന്ന പ്രതിജ്ഞ ‘ഞാന്‍ എന്‍റെ രാജ്യത്തിന് വേണ്ടി പ്രേമിക്കു’മെന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. നിരവധി ആളുകള്‍ കണ്ട വീഡിയോയിലെ കുട്ടി ആരാണെന്നും ഏത് സ്‌കൂളിലെയാണെന്നും ഉള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ

..

96, രാക്ഷസൻ, പരിയേറും പെരുമാൾ: ഉറപ്പിച്ചു പറയാം, ഇന്ത്യൻ സിനിമയെ മുന്നില്‍ നിന്നു നയിക്കുകയാണ് തമിഴ് സിനിമ

മോഹൻലാലിനെ കൊണ്ട് മീശ പിരിപ്പിച്ചത് ഞാനല്ല: രഞ്ജിത്ത്

‘പള്ളിയില്‍ വരുമ്പോള്‍ ഫോട്ടോ എടുക്കരുത്’ : ആരാധകരോട് മമ്മൂട്ടി/ വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍